രണ്ട് ദിവസത്തെ സന്ദർശനത്തിന് അമിത് ഷാ ബംഗാളിലേക്ക്; 2021ലെ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം 

Amit Shah heads for Bengal to prep BJP for assembly polls

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വെെകിട്ട് കൊൽകത്തയിലെത്തും. 2021ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയിലെ സംഘടന തയ്യാറെടുപ്പ് നടത്തുന്നതിനാണ് അമിത് ഷാ എത്തുന്നത്. 

വെെകിട്ട് 8.30യോട് കൂടി കൊൽക്കത്ത വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ രണ്ടു ദിവസം സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിലും ബങ്കുറയിലുമായി നടക്കുന്ന രണ്ട് റാലികളിൽ ഈ ദിവസങ്ങളിൽ അമിത് ഷാ പങ്കെടുക്കും. ബിഎസ്എഫ്, സിആർപിഎഫ് അധികൃതരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വെസ്റ്റ് ബംഗാൾ ഘടകത്തിൽ സംഘടനാ തലത്തിൽ നിന്നുതന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അമിത് ഷായുടെ സന്ദർശനം സൂചിപ്പിക്കുന്നു.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ എത്തിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒക്ടോബർ തുടക്കം മുതൽ പത്തിലധികം റാലികൾ നടത്തിയിരുന്നത്. 

content highlights: Amit Shah heads for Bengal to prep BJP for assembly polls