ഒബാമയുടെ റെക്കോർഡ് മറികടന്ന് ജോ ബെെഡൻ; നവംബർ 4വരെ നേടിയത് 7.07 കോടി വോട്ടുകൾ

Joe Biden sets record with 70 million votes, breaks Obama’s 2008 count

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോർഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബെെഡൻ. നവംബർ നാലുവരെയുള്ള കണക്ക് പ്രകാരം 7.07 കോടി വോട്ടാണ് ബെെഡന് ലഭിച്ചതെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ വോട്ടാണിത്. 

മുൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ റെക്കോർഡ് ജോ ബെെഡൻ തകർത്തെന്നാണ് റിപ്പോർട്ട്. 2008ൽ ഒബാമയ്ക്ക് 69,488,516 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഒബാമയ്ക്ക് ലഭിച്ചതിനേക്കാൾ മൂന്ന് ലക്ഷം കൂടുതൽ വോട്ടുകളാണ് ബെെഡൻ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോർഡ് വോട്ടായിരുന്നു. 

നിലവിലെ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെക്കാളും 2.7 കോടി വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോൾ ജോ ബെെഡൻ. കാലിഫോർണിയയിലടക്കം രാജ്യത്ത് കോടിക്കണക്കിന് വോട്ടുകൾ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ പബ്ലിക്ക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 253 ഇലക്ട്രൽ വോട്ടുകളാണ് ജോ ബെെഡന് ലഭിച്ചിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്. 

content highlights: Joe Biden sets record with 70 million votes, breaks Obama’s 2008 count