തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന ആശയക്കുഴപ്പത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനിടെ തൃശൂര്‍ പറപ്പൂക്കരയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കൂട്ടതല്ല് നടന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ അഭിപ്രായ ഭിന്നതയാണ് അടിപിടിയില്‍ കലാശിച്ചത്.
മണ്ഡലം പ്രസിഡന്റിന്റെ താല്‍കാലിക ചുമതലയുള്ള സോമന്‍ മുത്രത്തിക്കരയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയതോടെയാണ് അടിപിടികള്‍ നടന്നത്.
വാക്കേറ്റത്തിലും അടിപിടിയിലും ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. അടിപിടി വിവാദമായതോടെ കെപിസിസി പ്രസിഡന്റും രംഗത്തെത്തി. സംഭവത്തിന് നേതൃത്വം കൊടുത്ത ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Content Highlight: Fight in Congress meeting for Candidate nomination