നിയുക്ത അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ പദവിയിലെത്തിയ കമലാ ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ധേഹം അഭിനന്ദനം അറിയിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 290 വോട്ട് നേടിയാണ് ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് പദവിയിലെത്തുന്നത്.
Congratulations @JoeBiden on your spectacular victory! As the VP, your contribution to strengthening Indo-US relations was critical and invaluable. I look forward to working closely together once again to take India-US relations to greater heights. pic.twitter.com/yAOCEcs9bN
— Narendra Modi (@narendramodi) November 7, 2020
‘വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നും മോദി ട്വിറ്ററിൽ കുറിച്ചു. ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജ കമലാ ഹാരിസിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.
Heartiest congratulations @KamalaHarris! Your success is pathbreaking, and a matter of immense pride not just for your chittis, but also for all Indian-Americans. I am confident that the vibrant India-US ties will get even stronger with your support and leadership.
— Narendra Modi (@narendramodi) November 7, 2020
Content Highlights; Narendra Modi congratulates jo Biden and Kamala harris