സ്വർണ്ണക്കടത്ത് കേസ്; അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ

gold smuggling case

സ്വർണ്ണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ. നാല് പ്രതികൾ വിദേശത്താണെന്ന് എൻഐഎ വ്യക്തമാക്കി. ഇതോടെ സ്വർണക്കടത്ത് കേസിൽ ആകെ പ്രതികളുടെ എണ്ണം 35 ആയി. വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്താൻ സഹായിച്ചുവെന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേർത്തത്. ശേഷിക്കുന്ന അഞ്ചാമത്തെയാൾ മലപ്പുറം സ്വദേശി മുഹമ്മദ് അഫ്സലാണ്. ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ഇപ്പോൾ എൻഐഎ ഓഫീസിൽ ചെദ്യം ചെയ്തു വരികയാണ്.

Content Highlights; gold smuggling case