അർണബ് ഗോസ്വാമിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര ഗവർണർ

Maharashtra Governor

ആത്മഹത്യാ പ്രേരണക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ആരോഗ്യ സ്ഥിതിയൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി. ജയിലിൽ വെച്ച് താൻ ആക്രമിക്കപെട്ടുവെന്ന അർണാബിന്റെ പരാതി വന്നതോടെയാണ് ഗവർണർ മഹാരാഷ്ട്ര സർക്കാരിനെ ആശങ്കയറിയിച്ചത്. ഇതുമായി ബന്ധപെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി ഗവർണർ സംസാരിച്ചു.

കുടുംബാംഗങ്ങളെ കാണുന്നതിനായി അർണബിനെ അനുവദിക്കണമെന്ന് ഗവർണർ സംസ്ഥാന സർക്കാരിനോട് ആവശ്യപെട്ടു. അലിബാഗിലെ താത്കാലിക ജയിലിൽ വെച്ച് ജയിലർ തന്നെ അക്രമിച്ചതായും തന്രെ ജീവൻ അപകടത്തിലാണെന്നും അഭിഭാഷകരെ കാണാൻ അനുവദിക്കുന്നില്ലെന്നും അർണബ് തലോജ ജയിലിലേക്ക് കൊണ്ടു പോകും വഴി പോലീസ് വാനിൽ വെച്ച് ആരോപിച്ചിരുന്നു.

അതേസമയം കേസ് റദ്ധാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപെട്ട് അർണബ് നൽകിയ ഹർജി ബോംബെ ഹൈക്കോടതി നിഷേധിച്ചു. ജാമ്യത്തിലായി അർണബിന് കീഴ്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട് സാഹചര്യമില്ലെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, എംഎസ് കാർനിക് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

Content Highlights; Maharashtra Governor “Concerned” Over Arnab Goswami’s Health In Jai