ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾക്കായി നാടൻ ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഓരോരുത്തരും നാടൻ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അവയെ കുറിച്ച് സംസാരിക്കുകയും പ്രശംസിക്കുകയും ചെയ്യും. അതോടൊപ്പം അവ മികച്ചതാണെന്ന സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കും. ഈ സന്ദേശം ഏറെ ദൂരമെത്തും. ഇതിലൂടെ പ്രാദേശിക സ്വത്വം ശക്തിപെടുക മാത്രമല്ല, ദീപാവലിക്ക് തിളക്കമേറുകയും ചെയ്യും. ദീപാവലി ആശംസകൾ നേർന്നു കൊണ്ട് മോദി പറഞ്ഞു.
നാടൻ ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ സമ്പദ്വ്യവസ്ഥക്ക് വലിയ ഉത്തേജനമാകുമെന്നും മോദി കൂട്ടിച്ചേർത്തു. മോദിയുടെ മണ്ഡലമായ വാരണാസിയിൽ 614 കോടി രൂപ ചിലവു വരുന്ന വിവിധ പദ്ധതികളാണ് അദ്ധേഹം ഉദ്ഘാടനം ചെയ്തത്.
Content Highlights; prime minister Narendra Modi says people to buy local products for this festival season