നിങ്ങൾ തോറ്റിരിക്കുന്നു, കളി തുടങ്ങിയിട്ടേയുള്ളൂ; ഉദ്ധവ് താക്കറേയ്ക്കെതിരെ അർണബ് ഗോസ്വാമി

In a TV studio after releasing from jail, Arnab Goswami dares Uddhav Thackeray

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ വെച്ചുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റൻ ഇൻ ചീഫ് അർണബ് ഗോസ്വാമി. ആത്മഹത്യ പ്രേരണകേസിൽ അറസ്റ്റിലായ അർണബ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

ഉദ്ധവ് താക്കറേ, ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കൂ. നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഒരു കള്ളകേസിൽ നിങ്ങളെന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുകപോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങാൻ പോവുകയാണ്. ജയിലിനുള്ളിലിരുന്നും എനിക്ക് ചാനൽ ലോഞ്ച് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അർണബ് പറഞ്ഞു. റിപ്പബ്ലിക് ടിവിയെ തകർക്കാനുള്ള എല്ലാ ശ്രമത്തേയും താൻ തടയുമെന്നും ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അർണബ് വ്യക്തമാക്കി. എല്ലാ ഭാഷയിലും ചാനൽ സംപ്രേഷണം ചെയ്യുമെന്നും അർണബ് പറഞ്ഞു. 

ജയിലിൽ നിന്ന് പുറത്തിറങ്ങിയ അർണബ് നേരെ പോയത് ചാനൽ സ്റ്റുഡിയോയിലേക്കാണ്. നവംബർ 8 മുതൽ തലോജ ജയിലിൽ കഴിഞ്ഞിരുന്ന തന്നെ മൂന്നുവട്ടം ചോദ്യം ചെയ്തുവെന്നും അർണബ് പറഞ്ഞു. ഇൻ്റീരിയൽ ഡിസെെനർ അൻവെയ് നായിക്കിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രേരണകുറ്റം ചുമത്തി പൊലീസ് അർണബിനെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് അർണബ് അടക്കം മൂന്ന് പേർക്ക് കോടതി ജാമ്യം അനുവദിച്ചത്. 

content highlights: In a TV studio after releasing from jail, Arnab Goswami dares Uddhav Thackeray