ആഗോള ആരോഗ്യ മേഖലയിലും ആരോഗ്യ പരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി

who chief thanks to prime minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്സിൻ പൂളായ കോവാക്സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്കാണ് നന്ദി അറിയിച്ചിരിക്കുന്നത്. ആഗോള ആരോഗ്യ മേഖലയിലും ആരോഗ്യ പരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നുവെന്നും അദ്ധേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായി വളരെ നല്ല ഒരു ഫോൺ സംഭാഷണമാണ് നടന്നതെന്ന് ടെഡ്രോസ് വ്യക്തമാക്കി. കോവാക്സിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധയ്ക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളെ വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് മഹാമാരി. അതവസാനിപ്പിക്കുന്നതിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടന ഡയറക്ടറുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ലോകാരോഗ്യം മെച്ചപെടുന്നതിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഞാൻ അദ്ധേഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫോൺ സംഭാഷണത്തിൽ കൊവിഡിനെതിരായ ആഗോള പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടനയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

Content Highlights; who chief thanks to prime minister Narendra Modi