തിരുവനന്തപുരം: അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് പങ്കെടുത്തതും ചട്ടലംഘനമാണെന്ന് പ്രതിപക്ഷം വാദിച്ചു. നിയമസഭയുടെ പ്രത്യേക അവകാശത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ഗവര്‍ണറുടെ അംഗീകാരത്തോടു കൂടി ധനമന്ത്രി സഭയില്‍ വെക്കേണ്ടതാണ് റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതൊന്നുമുണ്ടായില്ലെന്നും സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന മന്ത്രി അത് ചെയ്തില്ലെന്നും പ്രതിപക്ഷം നോട്ടീസില്‍ പറഞ്ഞു.
ധനസെക്രട്ടറിക്ക് ലഭിച്ച കരട് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നുതോമസ് ഐസക് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നത്. കിഫ്ബിക്കെതിരായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി.ഡി.സതീശനാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
Content Highlight: Alleged CAG report leaked; The opposition-rights violation notice-Thomas Isaac