തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ഡോണാൾഡ് ട്രംപ്, ട്രോളാക്കി സോഷ്യൽ മീഡിയ

Donald Trump’s ‘I WON THE ELECTION’ tweet is now the most popular meme on social media

താൻ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ സോഷ്യൽ മീഡിയ പോസ്റ്റുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു ട്രംപിൻ്റെ അവകാശവാദം. ബെെഡൻ്റെ വിജയം അംഗീകരിക്കില്ലെന്ന് തന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ട്രംപിൻ്റെ അവകാശവാദത്തിൽ ട്വിറ്ററും ഫേസ്ബുക്കും ഫ്ലാഗ് ഓഫ് ചെയ്യുകയും ജോ ബെഡനാണ് വിജയിച്ചതെന്ന ഒഫീഷ്യൽ സോഴ്സ് ചേർക്കുകയും ചെയ്തിട്ടുണ്ട്.

ട്രംപിൻ്റെ നിരന്തരമുള്ള ഇത്തരം പോസ്റ്റുകൾക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമൻ്റുകൾ. ജോ ബെെഡൻ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ മാത്രമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ജോ ബെെഡൻ്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ വിവിധ കോടതികൾ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നിൽക്കുന്നത്. 

content highlights: Donald Trump’s ‘I WON THE ELECTION’ tweet is now the most popular meme on social media