ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി ആർജെഡി നേതാവ് തേജസ്വി യാദവ്. ജനവിധി എൻഡിഎയ്ക്ക് എതിരായിരുന്നുവെന്ന് ആരോപിച്ചാണ് ആർജെഡി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുന്നത്.
ബീഹാറിലെ തൊഴിലില്ലാത്തവരോടും, കർഷകരോടും, കരാർ തൊഴിലാളികളോടും, അധ്യാപകരായി ജോലി ചെയ്യുന്നവരോടും അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുക. എൻഡിഎയുടെ തട്ടിപ്പിൽ ജനങ്ങൾ പ്രകോപിതരാണെന്നും തങ്ങൾ ജനങ്ങളുടെ പ്രതിനിധികളാണെന്നും എന്നും അവരോടൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുകയെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
രണ്ട് നിസഹായരായ സംഘടനകൾ ഇന്ന് ബീഹാറിൽ സർക്കാരുണ്ടാക്കും. ഇതിൽ ഒരു കൂട്ട ബലഹീനരും അഴുമതിക്കാരുമാണ്. അറ്റൊരു കൂട്ടർ ബലഹീനരും അഴിമതിക്കാരുമാണ്. മറ്റൊരു കൂട്ടർക്ക് മുഖമില്ല. ബിജെപിയെയും ജെഡിയുവിനെയും ലക്ഷ്യമിട്ടു കൊണ്ടുള്ള മറ്റൊരു ട്വിറ്ററിൽ ആർജെഡി ആരോപിച്ചു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേടുണ്ടെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലേയും പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്നും തേജസ്വി യാദവ് നേരത്തെ ആവശ്യപെട്ടിരുന്നു. നിതീഷ് കുമാർ ഇത് തുടർച്ചയായി നാലാം തവണയാണ് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Content Highlights; Tejashwi Yadav’s Party To Boycott Bihar Oath: “Mandate Against NDA”