തെരഞ്ഞെടുപ്പ് ഫലം ഇനിയും അംഗീകരിക്കാൻ ഡോണാൾഡ് ട്രംപ് തയ്യാറായില്ലെങ്കിൽ കൊവിഡ് ബാധിച്ച് കൂടുതൽ പേർ ഇനിയും രാജ്യത്ത് മരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബെെഡൻ്റെ പ്രതികരണം.
അധികാര കെെമാറ്റത്തിന് ട്രംപ് തയ്യാറാകാതിരിക്കുകയും കൊവിഡ് പ്രതിരോധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് നയിക്കും. കടുത്ത ശെെത്യകാലമാണ് വരാനിരിക്കുന്നത്. രോഗം നിയന്ത്രിക്കാനുള്ള നടപടികൾ ഇപ്പോൾ തുടങ്ങിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. ബെെഡൻ വ്യക്തമാക്കി. അധികാരം കെെമാറാൻ ട്രംപ് സമ്മതിക്കാത്തത് പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ട്രംപ് പറഞ്ഞു.
ബെെഡൻ്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ജോ ബെെഡൻ്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജികൾ വിവിധ കോടതികൾ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ്.
content highlights: Biden warns ‘more people may die’ of the virus if transition delayed