താൻ ജയിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപിന് ഉറപ്പുണ്ടെന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെെഡൻ. തനിക്ക് ജയിൻ കഴിയില്ലെന്നും ജനുവരി 20ന് ഞങ്ങൾ അധികാരമേൽക്കാൻ പോവുകയാണെന്നും ട്രംപിന് അറിയാം. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ് ജനാതിപത്യത്തിന് പരിക്കേൽപ്പിച്ചിരിക്കുകയാണെന്നും ബെെഡൻ പറഞ്ഞു. ഇതുവഴി ജനാധിപത്യത്തെ കുറിച്ച് വളരെ തെറ്റായ സന്ദേശമാണ് ട്രംപ് നൽകുന്നതെന്നും ജോ ബെെഡൻ കൂട്ടിചേർത്തു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദിയായ പ്രസിഡൻ്റായി ട്രംപ് ചരിത്രത്തിൽ നിന്ന് താഴോട്ട് പതിക്കാൻ പോവുകയാണെന്നും ബെെഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബെെഡന് 306 ഇലക്ടറൽ വോട്ടും ഡോണാൾഡ് ട്രംപിന് 232 ഇലക്ടറൽ വോട്ടുമാണ് കിട്ടിയത്. ജോർജിയയിലും മിഷിഗണുമടക്കം സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കൃത്രിമം നടത്തിയാണ് ബെെഡൻ മുന്നിലെത്തിയതെന്നും വാസ്തവത്തിൽ താനാണ് ജയിച്ചതെന്നും പറഞ്ഞാണ് ട്രംപ് പുതിയ സമ്മർദ്ദ തന്ത്രം ഇറക്കിയത്. ഈ അവസരത്തിലാണ് താൻ ജയിട്ടില്ലെന്ന് ട്രംപിന് ഉറപ്പുണ്ടായിട്ടും സമ്മതിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി ജോ ബെെഡൻ രംഗത്തുവന്നത്.
content highlights: “I Am Confident He Knows He Hasn’t Won”: Joe Biden On Trump