ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം

Investigation against Ramesh Chennithala on Bar case

ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി. എസ്. ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടി സർക്കാർ. ബാറുടമ ബിജു രമേശ് ഉന്നയിച്ച  ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ നീക്കം. യുഡിഎഫ് സർക്കാർ പൂട്ടിയ 418  ബാറുകൾ തുറക്കാനായി ബാറുടമകളിൽ നിന്ന് 10 കോടി രൂപ പിരിച്ചെന്നും ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും നൽകിയെന്നുമാണ് ബിജു രമേശിൻ്റെ ആരോപണം. 

അതേസമയം കോഴ ആരോപണം പിൻവലിക്കാൻ  ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ബിജു രമേശിൻ്റെ ആരോപണം വിജിലൻസ് അന്വേഷിച്ചേക്കില്ല. ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണം നടത്തി വിജലൻസ് ഫയൽ സർക്കാരിന് കെെമാറുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള അനുമതിയും വിജിലൻസ് സർക്കാരിനോട് തേടിയിരുന്നു. കേസിൽ സർക്കാരിന് മുന്നോട്ട് പോകാൻ ഗവർണറുടേയും സ്പീക്കറുടേയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവർക്കെതിരെ നേരത്തെ അന്വേഷണം നടത്തിയതിനാലുമാണ് സ്പീക്കറുടേയും ഗവർണറുടേയും അനുമതിയ്ക്കായി ഫയൽ അയക്കുന്നത്. അനുമതി ലഭിച്ചാൽ അന്വേഷണം ഊർജ്ജിതമാക്കും. 

content highlights: Investigation against Ramesh Chennithala on Bar case