ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരീസ് വരുന്നു; നിർമ്മിക്കുന്നത് ഒബാമ

Obamas producing Netflix sketch comedy series based on a book detailing Trump transition chaos

യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി  സീരിസ് വരുന്നു. ദ ജി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന സീരിസ് നിർമ്മിക്കുന്നത് മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയാണ്. 2018ൽ പുറത്തിറങ്ങിയ മെെക്കൾ ലൂയിസിൻ്റെ ദി ഫിഫ്ത്ത് റിസ്ക് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സീരിസ്. 2016ൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ഡോണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് അധികാരക്കെെമാറ്റ നടപടികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെയാണ് പുസ്തകം പറയുന്നത്. 

ഒബാമയ്ക്കും മിഷേലിനുമൊപ്പം കൊമേഡിയൻ ആഡം കൊണോവറും സീരിസിൻ്റെ നിർമ്മാണ പങ്കാളിയാണ്. നെറ്റ്ഫ്ലിക്സ് കണ്ടൻ്റ് ഓഫീസർ ടെഡ് സറാൻഡോസും ഭാര്യയും വളരെക്കാലമായി ഒബാമ കുടുംബത്തിൻ്റെ സുഹൃത്തുക്കളാണ്. 2012ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒബാമയുടെ രണ്ടാം മത്സരത്തിനായി 5 ലക്ഷത്തിലധികം ഡോളറാണ് ഇവർ സംഭാവന ചെയ്തിരുന്നത്. നെറ്റ്ഫ്ലിക്സ് ചെയർമാനും സിഇഒയുമായ റാഡ് ഹോസ്റ്റിംഗ്സും ഒബാമയെ ശക്തമായി പിന്തുണച്ച ആളാണ്. ട്രംപിനെ പരിഹസിക്കുന്ന സ്റ്റീഫൻ കോൾബൾട്ടിൻ്റെ ദി കാർട്ടൂൺ പ്രസിഡൻ്റ് എന്ന സീരിസ് 2018 മുതലുണ്ട്. 

content highlights: Obamas producing Netflix sketch comedy series based on a book detailing Trump transition chaos