റഷ്യൻ നിർമിത കൊവിഡ് വാക്സിൻ സ്ഫുടിനിക് വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഈ ആഴ്ച മധ്യത്തോടെ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടർ വികെ പോൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട് മൂന്ന് ഘട്ടങ്ങൾ സംയുക്തമായാണ് നടത്തുകയെന്നും അദ്ധേഹം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്-വി വികസിപ്പിച്ചത്.
ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്ന് നിർമാണ കമ്പനിയായ ഡോ റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്‌സിന്‍ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്‌സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും. സ്ഫുടിനിക് അടിയന്തര പ്രതിരോധ മരുന്നായി ആഗോള തലത്തിൽ ഉപയോഗിക്കാനുള്ള ലൈസൻസിനായി റഷ്യ ലോകാരോഗ്യ സംഘടനക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ചോളം കോവിഡ് വാക്‌സിനുകള്‍ വികസന ഘട്ടത്തിലാണുള്ളത്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.
Content Highlights; Russia’s Covid-19 vaccine candidate to begin in India this week.