എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ധേഹം.
വിഷയത്തിൽ കുറ്റവാളി ആരാണെന്ന് തീരുമാനിക്കേണ്ടത് നിയമമാണെന്നും അതിനു ശേഷം സംഘടന തീരുമാനം എടുത്താൽ മതിയെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. യൌവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിനുമുള്ള പണം നൽകുന്ന സംഘടനയാണിത്. അതുകൊണ്ട് അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിനീഷിന്റെ കാര്യത്തിൽ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്ത് ചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തിൽ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്ടിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Content Highlights; Suresh Gopi On Bineesh Kodiyeri, Enforcement Directorate arrest, Amma organization