ട്രംപിന് വീണ്ടും തിരിച്ചടി; മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ

us election more updates Donald Trump

യുഎസിൽ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലിൽ നിലവിലെ രീതി തുടർന്നാൽ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ജോ ബൈഡന് അനുകൂലമായിരുന്നു.

അതേ സമയം യുഎസ് പ്രസഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് ജനുവരി 20 ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെയുള്ള ട്രംപിന്റെ ട്വീറ്റുകളെല്ലാം ആർക്കൈവ് ചെയ്ത് സൂക്ഷിക്കും. വൈറ്റ് ഹൌസിന്റെ നയങ്ങളും നടപടികളും അപ്രതീക്ഷിതമായി ട്വിറ്ററിൽ പങ്കുവെക്കുന്നതായിരുന്നു ട്രംപിന്റെ രീതി. പ്രസിഡന്റായ ശേഷം ട്വിറ്ററിൽ സജീവമായിരുന്ന ട്രംപ് അരലക്ഷത്തിലേറെ തവണയാണ് ട്വീറ്റ് ചെയ്തത്.

Content Highlights; us election more updates Donald Trump