കൊച്ചിയിൽ കഞ്ചാവ് വേട്ട; സിനിമയിലെ ‘കിങ് ഓഫ് ഡാർക്’ ഇതുവരെ വിറ്റത് 100 കിലോ

Two arrested in Kochi with 10 kg of Ganga

കൊച്ചി നഗരത്തിൽ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ പതിനഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരഹൃദയത്തിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് 10 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും എക്സെെസും ചേർന്ന് നടത്തിയ നീക്കത്തിൽ രണ്ട് പേർ അറസ്റ്റിലായി. തലശേരി സ്വദേശിയും സിനിമയിൽ മേക്ക് അപ്പ് ആർട്ടിസ്റ്റുമായ റഹീസ്, മരട് സ്വദേശി അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. കിംഗ് ഓഫ് ഡാർക് എന്ന പേരിലാണ് സിനിമ സർക്കിളുകളിൽ റഹീസ് അറിയപ്പെടുന്നത്. ഇതുവരെ താൻ നൂറ് കിലോ കഞ്ചാവ് വിറ്റുവെന്ന് റഹീസ് സമ്മതിച്ചു.

ദുബായിലേക്ക് കൊറിയർ വഴി കടത്താൻ ശ്രമിച്ച അഞ്ചുകിലോയൊളം കഞ്ചാവാണ് മറ്റൊരിടത്തുനിന്ന് പൊലീസ് പിടിച്ചെടുത്തത്. പലവ്യഞ്ജനങ്ങൾക്കൊപ്പമാണ് ദുബായിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 27 കിലോ തൂക്കമുള്ള പാക്കറ്റാണ് കണ്ണൂരിൽ നിന്നും കൊച്ചിയിലെ കൊറിയർ സ്ഥാപനത്തിലെത്തിയത്. സംശയം തോന്നിയ കൊറിയർ സ്ഥാപനം എക്സെെസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കൊച്ചിയിൽ കഞ്ചാവ് വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം. 

content highlights: Two arrested in Kochi with 15 kg of Ganga