പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്; ഡൽഹി കോടതി

An adult woman free to live wherever, with whomever she wants, says Delhi High Court

പ്രായപൂർത്തിയായ ഒരു സ്ത്രിക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹെെക്കോടതി. സെപ്റ്റംബർ 12ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താൽപര്യ പ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു. ജസ്റ്റിസ് വിപിൻ സംഘ്വി,  രജ്നീഷ് ഭട്നഗർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത് ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയെ പൊലീസ് സംരക്ഷണയിൽ ഭർത്താവിൻ്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കെെയ്യിലെടുക്കുന്നതിൽ നിന്ന് വിലക്കാനും ഡൽഹി കോടതി പൊലീസിന് നിർദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും മാതാപിതാക്കളോട് കോടതി കർശന നിർദേശം നൽകി. ദമ്പതികൾ താമസിക്കുന്ന സ്ഥലത്തെ ചുമതലയുള്ള പൊലീസ് കോൺസ്റ്റബിളിൻ്റെ ഫോൺ നമ്പർ ദമ്പതികൾക്ക് നൽകാനും ആവശ്യം വരുമ്പോൾ പൊലീസിനെ വിളിച്ച് ബന്ധപ്പെടാനും കോടതി നിർദേശിച്ചു.

content highlights: An adult woman free to live wherever, with whomever she wants, says Delhi High Court