ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; അഞ്ചു മണിക്കൂര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി

മുവാറ്റുപുഴ: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി മുവാറ്റുപുഴ വിജിലന്‍സ് കോടതി. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിഗണിച്ച് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ട് നല്‍കാനാകില്ലെന്ന തീരുമാനതതില്‍ഡ തന്നെയാണ് കോടതി. അതേസമയം, ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നല്‍കി.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാമെന്ന് കാണിച്ചായിരുന്നു ജാമ്യാപേക്ഷ. ഇബ്രാഹിംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്നലെ വിജിലന്‍സ് പിന്‍വലിച്ചിരുന്നു.

ആശുപത്രിയില്‍ രാവില 9 മുതല്‍ 12 മണി വരെയും വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയും ചോദ്യം ചെയ്യാനാണ് അനുവദിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം വേണം ചോദ്യം ചെയ്യാനെത്താന്‍. ചോദ്യം ചെയ്യലിനിടെ ഇബ്രാഹിംകുഞ്ഞിന് ഡോക്ടറുടെ സേവനം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

Content Highlight: Court rejected bail Plea of Ibarahim Kunju