വാഷിങ്ടണ്‍: ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയാമെന്ന പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍ തോല്‍വി അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച ട്രംപ് ജനുവരി 20നിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് നിരവധി തവണ ട്രംപ് ആവര്‍ത്തിച്ചെങ്കിലും അതിന് വ്യക്തമായ തെളിവുകളൊന്നും ഇതേവരെ ഹാജരാക്കിയിരുന്നില്ല.
ഡിസംബര്‍ 24നാണ് ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം തീരുമാനിക്കുക. നിലവില്‍ 306 വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ഇതിനിടെ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങ്ങില്‍ ബൈഡന് തന്നെ വിജയം നേടിയത് ട്രംപിന് തിരിച്ചടിയായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിജയിക്കുന്നതെന്ന പ്രത്യേകയും ബൈഡന് നേടി.
Content Highlight: Donald Trump says he will leave office if Joe Biden victory confirmed