കൊവിഡ് വാക്‌സിന്‍ നിര്‍മാണം വിലയിരുത്തല്‍; പ്രധാനമന്ത്രി ഹൈദരബാദിലെത്തി

ന്യുഡല്‍ഹി: കോവിഡ് 19 മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ വാക്‌സിന്‍ ഉത്പാദനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. രാജ്യത്തെ പ്രശസ്തമായ മൂന്ന് മരുന്ന് ഉത്പാദന കമ്പനികളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. രാവിലെ അഹമ്മദാബാദിലെ സൈഡസ് കാഡില്ലയില്‍ സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെയാണ് അദ്ദേഹം ഹൈദരബാദിലെത്തിയത്. ഭാരത് ബയോടെക്കിന്‍റെ നേതൃത്വത്തിലാണ് ഇവിടെ കൊവിഡ് വാക്സിന്‍ നിർമ്മിക്കുന്നത്.

ആസ്ട്ര സിനെക- ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തും. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തിയാര്‍ജിച്ചതോടെയാണ് വാക്‌സിന്‍ ഉത്പാദന പരീക്ഷണം വിലയിരുത്താന്‍ പ്രധാനമന്ത്രി എത്തുന്നത്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സംസാരിച്ച മോദി, കൊവിഡിനെതിരായ ഒരുമിച്ചുള്ള പോരാട്ടവും വാക്‌സിന്‍ ഉത്പാദനവും ചര്‍ച്ച ചെയ്തിരുന്നു.

Content Highlight: PM Modi reached Ahmedabad to review Covid vaccine