ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ ദില്ലി ചലോ ഉപരോധം വെള്ളിയാഴ്ച വെെകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹിയിലെ ബുറാഡിയിലെ നിരങ്കാരി മെെതാനത്തിലെത്തി ധർണ നടത്താൻ പൊലീസ് അനുമതി നൽകി. അതേ സമയം ജന്തർ മന്തറിലെത്തി പ്രതിരോധിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചില്ല. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അതിർത്തിയിൽ തന്നെ സമരം തുടരാനാണ് സിംഘു അതിർത്തിയിലെത്തിയ കർഷകരുടെ തീരുമാനം.
ഡൽഹിയിലെ കർഷകർക്ക് എല്ലാ സഹായങ്ങളും നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം, ശുചിമുറി ഉൾപ്പെടെയുള്ള സൌകര്യങ്ങൾ ബുരാഡിയിൽ ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത് കർഷക വിജയമാണെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. ഡിസംബർ 3ന് ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷക സംഘടനകളെ നേരത്തെ അറിയിച്ചിരുന്നു. ചർച്ചകൾക്ക് തയ്യാറാണെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ കർഷക സംഘടനകൾ ഇന്ന് മറുപടി നൽകിയേക്കും.
content highlights: Riding tractor trolleys, farmers from 4 states to join protest in Delhi