സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്നും PwC- ക്ക് രണ്ട് വർഷത്തേക്ക് വിലക്ക്

Kerala government banned PWC for two years from the government it projects

സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്സിന് രണ്ട് വർഷത്തെ വിലക്ക്. യോഗ്യതയില്ലാതെ ആളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സർക്കാർ വിലക്ക് ഏർപെടുത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപെട്ടാണ് പിഡബ്ല്യൂസിക്ക് എതിരെ അന്വേഷണം വന്നത്.

സ്വപ്നയെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജറായി നിയമിച്ചത് പിഡബ്യൂസി വഴിയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ പേര് ഉയർന്നതോടെ ഈ നിമനവും വിവാദമാവുകയായിരുന്നു. സ്വപ്നയുടെ ബുരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. നേരത്തെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു.

Content Highlights; Kerala government banned PWC for two years from the government it projects