ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം ആളുകൾക്ക് വരെ ദർശനം അനുവദിക്കും. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ മൂവായിരം പേർക്കും പ്രവേശനത്തിന് അനുമതിയുണ്ട്.
നിലവിൽ പ്രതിദിനം ആയിരം തീർത്ഥാടകരെയാണ് അനുവദിക്കുന്നത്. ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗങ്ങൾക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
മലയരയ വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്ന് വനം മന്ത്രി കെ രാജു വ്യക്തമാക്കി.
Content Highlights; pilgrims number increased in Sabarimala