ബാർ കോഴ കേസ്; ബിജു രമേഷിന് വക്കീൽ നോട്ടീസയച്ച് രമേശ് ചെന്നിത്തല

Ramesh Chennithala sends legal notice to Biju Rameh demands to withdraw his remarks

തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വ ടി അസഫ് അലിയാണ് വക്കീൽ നോട്ടീസയച്ചത്.

അമ്പത് വർഷമായി നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന ഒരാളാണ് താനെന്നും വക്കീൽ നോട്ടീസിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നുണ്ട്. ബിജു രമേശിന്റെ വാസ്തവ വിരുദ്ധ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപെടുത്താവുന്നതിനും അപ്പുറത്താണ്. അതുകൊണ്ടു തന്നെ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ആയും ക്രിമിനലായും കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

ബാർ കോഴ കേസുമായി ബന്ധപെട്ട് ബിജു രമേശ് നൽകിയ 164 സ്റ്റേറ്റ്മെന്റിനോപ്പം ഹാജരാക്കിയ സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ബിജു രമേശ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്താവന അപകീർത്തികരമാണെന്നും ഈ പ്രസ്താവന പൂർണ്ണമായും പിൻവലിച്ച് മാപ്പു പറയണമെന്നുമാണ് വക്കീൽ നോട്ടീസിൽ ചെന്നിത്തലയുടെ ആവശ്യം.

Content Highlights; Ramesh Chennithala sends legal notice to Biju Rameh demands to withdraw his remarks