റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്; മോദിക്കെതിരെ വിമർശനവുമായി കമൽഹാസൻ

Kamal Haasan wants PM Modi to have a dialogue with farmers

കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ. കർഷക സമരവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങളെ മോദി സർക്കാർ കെെകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് ‘എനിക്ക് വയലിൻ്റെ ശബ്ദം ഇഷ്ടമാണ്. പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൽ വായിക്കരുത്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. 

പ്രധാനമന്ത്രി കർഷകരുമായി സംസരിക്കണമെന്നും അവരുടെ പരാതികൾ പരിഹരിക്കണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. കർഷകരുമായി ചർച്ച നടത്തണമെന്നത് രാജ്യത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബുവിനെ തൻ്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. കർഷക സമരം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്നപരിഹാരം കാണണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. 

content highlights: Kamal Haasan wants PM Modi to have a dialogue with farmers