ഫെെസർ കൊവിഡ് വാക്സിന് ബ്രിട്ടണിൽ അനുമതി; അടുത്ത ആഴ്ച മുതൽ ഉപയോഗിച്ച് തുടങ്ങാം

UK To Vaccinate People Against Covid From Next Week, Clears Pfizer Shot

ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫെെസർ/ബയോടെക് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. അടുത്ത ആഴ്ച മുതൽ യുകെയിൽ വാക്സിൻ വിതരണം ആരംഭിക്കും. മുൻഗണനാക്രമത്തിലായിരിക്കും വാക്സിൻ നൽകുക. ഇതോടെ വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ മാറും. ബ്രിട്ടനിൽ നേരത്തെ കൊവിഡ് വാക്സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫെെസർ ചെയർമാൻ ആൽബോർട്ട് ബൌർല അറിയിച്ചു.

വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടൻ്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫെെസർ പ്രതികരിച്ചു. വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫെെസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൌരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. 65 വയസിനു മുകളിൽ  പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. 

content highlights: UK To Vaccinate People Against Covid From Next Week, Clears Pfizer Shot