തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പ നടക്കുന്ന ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം തീയതിയാണ് അവധി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകള്‍ക്കായിരിക്കും 10 ന് അവധി. 14 ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വോട്ടെടുപ്പ് ദിവസങ്ങളില്‍ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നല്‍കുന്നുണ്ടെന്ന കാര്യം ലേബര്‍ കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്നും പൊതുഭരണ സെക്രട്ടറിയിറക്കിയ ഉത്തരവില്‍ പറയുന്നു.

Content Highlight: Government declared holiday on Local body Election day