കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ ഗുജറാത്ത് മുൻമന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറിസ്റ്റിൽ. നവംബർ 30 ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിൽ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്. കൊവിഡ് മനദണ്ഡങ്ങളെല്ലാം ലംഘിച്ച് മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിനാളുകൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
#Gujarat Crowd at an engagement ceremony of a BJP leader's grand daughter in Tapi district, south Gujarat. This happened last night, local sources says @DeccanHerald pic.twitter.com/r2e4DMoIgY
— satish jha. (@satishjha) December 1, 2020
എന്നാൽ സംഭവം വിവാദമായതോടെ ബിജെപി നേതാവ് ക്ഷമാപണം ചോദിച്ച് രംഗത്തെത്തുകയും ആൾകൂട്ടം നിയന്ത്രിക്കാൻ കഴിയാതെ വന്നത് തന്റെ പിഴവ് മൂലമാണെന്നും കാന്തി ഗാമത്ത് പറഞ്ഞിരുന്നു. ആരെയും താൻ വ്യക്തിപരമായി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും 2000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയതെന്നും അദ്ധേഹം വ്യക്തമാക്കി. ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയാണെന്നും നേതാവ് ആരോപിച്ചു. ഐപിസി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുജറാത്തിൽ ഇതുവരെ 2.11 ലക്ഷം ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4000 ത്തിലധികം ആളുകൾ മരണപെടുകയും ചെയ്തു. അഹമ്മദാബാദ് വഡോദര, സൂറത്ത്, രാജ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ അനിശ്ചിതകാല കർഫ്യൂ ഇപ്പോഴും തുടരുകയാണ്.
Content Highlights; Gujarat BJP leader Kanti Gamit arrested after video of granddaughter’s engagement went viral, 2 policemen also arrested