വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കുന്നതിന് 8 മാസം മുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ഇതിൻ്റെ ഭാഗമായി രണ്ട് ഇൻഷുറൻസ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിൻ്റെ പേരിലുള്ള ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. തുടർന്നാണ് എൽഐസി മാനേജർ, ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ഇൻഷുറൻസ് പോളിസിയിൽ ബാലഭാസ്കറിൻ്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിൻ്റെ ഫോൺ നമ്പറും ഈ-മെയിൽ വിലാസവുമാണ് നൽകിയിരിക്കുന്നത്. ഇതാണ് ദുരൂഹതയ്ക്ക് കാരണമായത്. എന്നാൽ പോളിസിയിൽ നോമിനി ബാലഭാസ്കറിടെ ഭാര്യ ലക്ഷി തന്നെയാണെന്നും പണം അവർക്ക് മാത്രമെ നൽകു എന്നും എൽഐസി അധികൃതർ പറഞ്ഞു. ബാലഭാസ്കറിൻ്റെ മരണത്തിൽ എല്ലാവശങ്ങളും പരിശോധിച്ച് അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം.
content highlights: CBI Probe on Insurance Policy which Taken only 8 months Before Balabhaskar’s Death