കർഷക പ്രക്ഷോഭം പത്താം ദിവസം; മൂന്നാം വട്ട ചർച്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാൻ ഭവനിൽ

Government May Agree To Amend Farm Laws, PM Meets Top Ministers

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് മൂന്നാം വട്ട ചർച്ച നടത്തും. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിൻ്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് വിജ്ഞാൻ സഭയിൽ വെച്ചാണ് ചർച്ച നടക്കുക. അതേസമയം കർഷകരുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ എന്നിവർ പങ്കെടുക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിൻ്റെ ഭാഗമായാണ് മന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടികാഴ്ചയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കർഷക സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്ച ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനും തീരുമാനമായി. ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടാൽ കർഷക പ്രതിഷേധം രൂക്ഷമായേക്കുമെന്നാണ് സൂചന. 

content highlights: Government May Agree To Amend Farm Laws, PM Meets Top Ministers