ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. മറ്റന്നാള്‍ നടക്കുന്ന ഭാരത് ബന്ദും കണക്കിലെടുത്താണ് തീരുമാനം. ഇതേ തുടര്‍ന്ന് ഡല്‍ഹി-ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
കര്‍ഷക സംഘടനകളുടെ ബന്ദിന് കോണ്‍ഗ്രസും പിന്തുണയറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ബന്ദ്. കേരളത്തില്‍ അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, കര്‍ഷകരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും ഫലം കാണാതെ വന്നതോടെ ബുധനാഴ്ച്ച ആറാംവട്ട ചര്‍ച്ചക്കും കര്‍ഷക സംഘടനകള്‍ സമ്മതം മൂളിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അഞ്ച് മണിക്കൂര്‍ സംസാരിക്കാതെ നിശബ്ദ പ്രതിഷേധമാണ് കര്‍ഷക സംഘടനകള്‍ കാഴ്ച്ച വെച്ചത്. യെസ്, നോ പ്ലകകാര്‍ഡുകളും സ്വമന്തമായി പാകം ചെയ്ത ഭക്ഷണവുമായാണ് കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയത്.
Content Highlight: Heavy Security in Delhi Border amid Farmers Protest