കാർഷിക നിയമത്തിനെതിരെ ലണ്ടനിലും വൻ പ്രതിഷേധം; തെരുവിലിറങ്ങി ആയിരങ്ങൾ, നിരവധി പേർ അറസ്റ്റിൽ

Thousands Protest In London To Support Indian Farmers, Several Arrested

കേന്ദ്രസർക്കാരിൻ്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പിന്തുണയുമായി ലണ്ടൻ. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഞങ്ങൾ കർഷകർക്കൊപ്പം, കാർഷിക ബില്ലുകൾ പിൻവലിക്കുക, ഇന്ത്യ അദാനിക്കും അംബാനിക്കും വിൽക്കുന്നത് മോദി അവസാനിപ്പിക്കുക എന്നിങ്ങനെ മുദ്രവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.  കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

protest

ആൽഡ്വിച്ചിൽ ഇന്ത്യൻ എംബസിക്കു സമീപം ഒത്തുകൂടിയ പ്രതിഷേധക്കാർ ട്രാഫൽഗർ ചത്വരത്തിലേക്കാണ് പ്രകടനം നടത്തിയത്. പ്രകടത്തിൽ ബ്രിട്ടനിലെ സിഖുകൾ ഉൾപ്പെടെ പങ്കെടുത്തു. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അതിനാൽ കൂട്ടം കൂടരുതെന്നും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രത്യേക അനുമതിയില്ലാതെ മുന്നറിയിപ്പുകൾ അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധിക്കാനാണ് ഒത്തുചേർന്നത്. 

content highlights: Thousands Protest In London To Support Indian Farmers, Several Arrested