തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം കൈവരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തിൽ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കൊടുക്കില്ലെന്ന് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും. യുഡിഎഫിലാണ് അവരുടെ പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുകയാണെന്നും സ്വർണ്ണക്കടത്തിലെ ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയം ഉറപ്പായതു കൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒളിച്ചോടിയതെന്നും കേരളത്തിൽ ഭരണ മാറ്റത്തിന്റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പെന്നും ചെന്നിത്തല അവകാശപെട്ടു.
Content Highlights; Ramesh Chennithala in local body election