ഫെെസറിന് അമേരിക്കയിൽ അനുമതി നൽകുന്നു; തീരുമാനം കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ

Pfizer Covid Vaccine Gets US Experts' Nod For Emergency Use Approval

ഫെെസർ വാക്സിൻ അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ രൂപീകരിച്ച വിദഗ്ധ സമിതിലെ 17 പേർ ഫെെസർ ബയോൺടെക് കൊവിഡ് വാക്സിന് അനുകൂലമായി വോട്ട് ചെയ്തു. 4 പേർ മാത്രം എതിർത്തു. നിലവിൽ ബ്രിട്ടൺ, കാനഡ, ബഹ്റെെൻ, സൌദി അറേബ്യ എന്നി രാജ്യങ്ങളാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. 44,000 ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഫെെസർ വാക്സിൻ പരീക്ഷണങ്ങളിൽ 95 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു.  

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 16 വയസിനും അതിന് മുകളിലുള്ളവർക്കും ഫെെസർ വാക്സിൻ ദോഷഫലങ്ങളേക്കാൾ എത്രത്തോളം ഗുണം ഉണ്ടെന്ന് കണ്ടെത്താനാണ് യുഎസ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ബയോളജിസ്റ്റുകളും മറ്റു ഗവേഷകരും അടങ്ങിയ സ്വതന്ത്ര സമിതി നൽകിയ ശുപാർശകൾ എഫ്ഡിഎ നടപ്പാക്കുമെന്നാണ് സൂചന. അമേരിക്കയിൽ കൊവിഡ് രോഗബാധ ഏതാനും ആഴ്ചകൾക്കിടയിൽ കുത്തനെ വർധിച്ചതിനിടെയാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ബ്രിട്ടണിൽ വാക്സിൻ സ്വീകരിച്ച ചിലർക്ക് അലർജി ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.  

content highlights: Pfizer Covid Vaccine Gets US Experts’ Nod For Emergency Use Approval