നിയമസഭാ സ്പീക്കർക്കെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആരോപണങ്ങൾ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്റെ കൊള്ളയാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രളയത്തിൽ ജനം കഷ്ടപെടുമ്പോൾ ധൂർത്തടിക്കുകയായിരുന്നുവെന്നും അതിന് അനുവദിക്കില്ലെന്നും സ്പീക്കറുടെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾക്ക് മറുപടി പറയവേ ചെന്നിത്തല വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും കേരള ലോക് സഭയിലെ അംഗങ്ങൾക്ക് ഇരിക്കാൻ അവരുടെ അന്തസ്സിന് ചേർന്ന കസേര വേണമെന്നാണ് സ്പീക്കർ പറയുന്നത്. പാവപെട്ടവരുടേയും തൊഴിലാളികളുടേയും പാർട്ടിയുടെ നേതാവ് തന്നെയാണൊ ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Content Highlights; Ramesh Chennithala against Niyamasabha speaker