ആവേശ പോരാട്ടം നടന്ന കിഴക്കമ്പലത്ത് ട്വൻ്റി20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട് പഞ്ചായത്തിലും മഴുവന്നൂർ പഞ്ചായത്തിലും ട്വൻ്റി 20 സ്ഥാനാർത്ഥികൾ വിജയിച്ചു. ട്വൻ്റി20 യെ വീഴ്ത്താൻ മുന്ന് മുന്നണികളും കിഴക്കമ്പലത്ത് വലിയ പ്രചാരണങ്ങൾ നടത്തിയിട്ടും ഫലം കണ്ടില്ലെന്ന സൂചനകളാണ് വരുന്നത്. വോട്ടെടുപ്പ് ദിനത്തിൽ വോട്ടു ചെയ്യാനെത്തിയ ട്വൻ്റി20 അനുഭാവികളെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തതിൻ്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച സ്ഥലമാണ് കിഴക്കമ്പലം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്സിൻ്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വൻ്റി20 ഇത്തവണ അഞ്ച് പഞ്ചായത്തുകളിലാണ് മത്സരിച്ചത്. 2015ൽ കിഴക്കമ്പലത്ത് 19ൽ 17 സീറ്റും പിടിച്ചെടുത്ത ട്വൻ്റി20 ഇത്തവണ ഐക്യരനാട്, കുന്നത്തുനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരുന്നു. ഇതിൽ ഐക്യരനാട് മൂന്നു വാർഡുകളിലും മഴുവന്നൂർ രണ്ട് വാർഡുകളിലും ട്വൻ്റി20 സ്ഥാനാർഥികൾ ജയിച്ചു.
content highlights: local body election results updates