പാല നഗരസഭ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ. മാണി വിഭാഗത്തിന് ഇവിടെ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരള കോൺഗ്രസ് ശക്തി കേന്ദ്രമായ പാലായിൽ വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചു. ആദ്യം ഫലം പ്രഖ്യാപിച്ച രണ്ട് സീറ്റുകളിൽ ഇടതുമുന്നണി ജയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയ ജോസ് കെ. മാണി വിഭാഗത്തിന് ഏറെ ആശ്വാസം നൽകുന്നതാാണ് തെരഞ്ഞെടുപ്പ് ഫലം.
അതേസമയം ശക്തികേന്ദ്രമായ തൊടുപുഴയിൽ ജോസഫ് വിഭാഗത്തിന് തോൽവി. കട്ടപ്പന, തൊടുപുഴ നഗരസഭകൾ കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമായിരുന്നു. കേരള കോൺഗ്രസിൻ്റ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭകൾ നേടിയത്. 15 വർഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിർന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ജോസ് കെ. മാണി ഇടതുപക്ഷത്തിനൊപ്പം ചേർന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തിൻ്റെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്.
content highlights: local body election results updates