പല കേസുകളിലേയും പ്രതികളെ കോടതി വെറുതെ വിടുന്നു. വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ സി.ബി.ഐക്ക് കഴിയുന്നില്ലേ? വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് പ്രതികൾ രക്ഷപെട്ടു പോകുന്നത്. ഈ ദുരോഗ്യത്തിന് കാരണമെന്തെന്ന് സിബിഐക്കെതിരെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. തെളിവുകളുടെ അഭാവം സിബിഐയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് അന്വേഷണത്തിൽ വിദഗ്ദരായ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. കൂടാതെ മറ്റ് വിഭാഗങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവർക്ക് വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വേണ്ടത്ര വിദഗ്ദരാണോ, ബന്ധപെട്ട വിഷയങ്ങൾ എത്ര കണ്ട് ആഴത്തിൽ പഠിച്ചിട്ടുണ്ട് തുടങ്ങീ കാര്യങ്ങളിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
കൂടാതെ സിബിഐക്ക് സ്വന്തമായി റിക്രൂട്മെന്റ് എങ്ങനെ, കഴിഞ്ഞ 20 വർഷമായി സി.ബി.ഐ തമിഴ്നാട്ടിൽ അന്വേഷിച്ച കേസുകൾ എത്ര, എത്ര കേസുകളിൽ പ്രതികളെ കോടതി ശിക്ഷിച്ചു തുടങ്ങിയ വിശദമായ അന്വേഷണ റിപ്പോർട്ട് സമപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
Content Highlights; Madras HC asks is CBI lose credibility