മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പങ്കുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്ഗിയ. ഇൻഡോറിൽ പൊതു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ കേന്ദ്ര നേതാക്കളാണ് കോൺഗ്രസ് സർക്കാരിനെ താഴെ ഇറക്കുന്നതിനായി കരുക്കൾ നീക്കിയതെന്ന് ജൂണിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ പറഞ്ഞിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരേയും കൂട്ടി ബിജെപി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. അതു കൊണ്ട് തന്ന കോൺഗ്രസ് ഉന്നയിച്ച ആരോപണം ശരി വെക്കുന്നതിന് സമമായി വിജയ വർഗിയയുടെ ഈ പരാമർശം.
“ഇത് നിങ്ങൾ ആരോടും പറയരുത്. ഇത് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സ്റ്റേജിൽ പൊതുജന മധ്യത്തിൽ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമൽനാഥ് സർക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദി മാത്രമാണ്. അതല്ലാതെ ധർമ്മേന്ദ്ര പ്രധാൻ അല്ല” എന്ന് വിജയവർഗ്ഗിയ പറഞ്ഞു.
കോൺഗ്രസ്സ് വക്താവിന്റെ ആരോപണത്തിനായുള്ള തെളിവിനായി കണ്ട് കൈലാഷ് വിജയവർഗ്ഗിയയുടെ പരാമർശമടങ്ങിയ വീഡിയോ കോൺഗ്രസ്സ് വക്താവ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭരണ ഘടനാപരമായി തിരഞ്ഞെടുക്കപെട്ട ഒരു സർക്കാരിനെ ഭരണ ഘടനാ വിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നത് വ്യക്തമായെന്ന് പറഞ്ഞു കൊണ്ടാണ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ വീഡിയോ ട്വീറ്റ് ചെയ്തത്.
@KailashOnline disclosure @narendramodi played important role in fall of @OfficeOfKNath government @INCIndia @ndtvindia @ndtv @vinodkapri @rohini_sgh #BJP #Congress pic.twitter.com/GvNhic9cv8
— Anurag Dwary (@Anurag_Dwary) December 16, 2020
Content Highlights; PM Modi Had Important Role In Overthrowing Kamal Nath Government, says BJP Leader