ഹത്രാസ് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപെടുത്തിയെന്ന് സിബിഐ കുറ്റപത്രം

Hathras Victim Was Gang-Raped, Killed says CBI

ഹത്രാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപെടുത്തിയെന്ന് സിബിഐ കുറ്റപത്രം. കുറ്റപത്രം ഹത്രാസിലെ കോടതിയെ സമർപ്പിച്ചു. കൂടാതെ പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെ തുടർന്ന് ഹത്രാസ് ബലാത്സംഗ കൊല കേസ് പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ജനുവരി 27 ലേക്ക് മാറ്റിവെച്ചിരുന്നു.

ഡിസംബർ പത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് നവംബർ 25 ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹത്രാസിലുള്ള ഇരുപതുകാരിയായ പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണപെട്ടത്.

Content Highlights; Hathras Victim Was Gang-Raped, Killed says CBI