കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് മിസ്സോറാം ഗവർണ്ണർ ശ്രീധരൻ പിള്ള. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ശ്രീധരൻ പിള്ള നൽകുന്ന സൂചന. വിവിധ പരാതികൾ ഉന്നയിച്ച നിവേദനം ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ നേരിൽ കണ്ട് കൈമാറി.
കേരളത്തിലെ ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം അടക്കമുല്ള വിഷയങ്ങൾ ഗവർണർ ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതിൽ വൈകാതെ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായേക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശ്രീധരൻപിള്ള വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളർഷിപ്പ്, ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടൽ വേണമെന്നാണ് വിവിധ സഭകളുടെ ആവശ്യം. ഈ സാഹചര്യത്തിൽ മിസ്സോറാം ഗവർണർ വഴി ക്രൈസ്തവ സഭ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം കൈമാറി. കേരളത്തിലെ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ക്രിസ്തുമസിന് ശേഷം മോദി വിവിധ സഭാ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും
Content Highlights; Sreedharan Pillai visited Narendra Modi