മോദി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ആഗോളതലത്തിൽ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപാടുകൾ മാറ്റി- നരേന്ദ്ര മോദി

We moved from ‘Why India’ to ‘Why not India’: PM Modi says at Assocham

മോദി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ആഗോളതലത്തിൽ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപാടുകൾ മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മുൻനിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റ് ചേംബേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. അടുത്ത 27 വർഷങ്ങളാണ് ആഗോള തലത്തിൽ ഇന്ത്യയുടെ പദവി തീരുമാനിക്കുകയെന്നും അതു കൊണ്ട് രാഷ്ട്ര നിർമ്മാണത്തെ സംബന്ധിച്ച് ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വളർച്ചക്ക് വ്യവസായ മേഖലക്കുള്ള പങ്കിനെ കുറിച്ചും അദ്ധേഹം സംസാരിച്ചു. ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച് ലോകത്ത് വളരെയധികം പോസിറ്റിവിറ്റിയാണ് ഉളളതെന്നും 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അതിന് കാരണമെന്നും മോദി പറഞ്ഞു. കൂടാതെ അസോച്ചാം എന്റർപ്രൈസ് ഓഫ് ദ സെഞ്ചുറി അവാർഡ് രത്തൻ ടാറ്റക്ക് സമ്മാനിക്കുകയും ചെയ്തു. രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്കായി ടാറ്റ ഗ്രൂപ്പ് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights; We moved from ‘Why India’ to ‘Why not India’: PM Modi says at Assocham