ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ അദ്ദേഹം ഗുരു തേഗ് ബഹാദൂര്‍ സിംഗിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തേഗ് ബഹാദൂറിന്റെ ചരമ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നതിനാല്‍ ഗുരുദ്വാരയില്‍ സുരക്ഷാ ക്രമീകരണങ്ങളൊന്നും സജ്ജീകരിച്ചിരുന്നില്ല.
Delhi: PM Narendra Modi visited Gurudwara Rakab Ganj Sahib today morning and paid tributes to Guru Teg Bahadur for his supreme sacrifice. pic.twitter.com/JCK3w1gObm
— ANI (@ANI) December 20, 2020
മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാന മന്ത്രി ഗുരുദ്വാരയിലെത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം പോലീസ് ഉണ്ടായിരുന്നില്ല. വഴിയിലെ ഗതാഗതം നിയന്ത്രിക്കുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുമില്ല. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദര്‍ശിച്ചത്. വളരെ അധികം അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ കരുണയില്‍ പ്രചോദിതനാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Content Highlight: PM Modi visits Gurudwara Rakabganj