ശിവശങ്കറിന്റെ 14 കോടിയിലധികം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതെന്ന് ഇ. ഡി; മുഴുവൻ സ്വത്തുക്കളും കണ്ട് കെട്ടാൻ തീരുമാനം

gold smuggling case

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ സ്വത്ത് ഇ. ഡി കണ്ട് കെട്ടിയേക്കും. 14 കോടിയിലധികം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് ഇ. ഡിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും കണ്ട് കെട്ടാനാണ് ഇ. ഡിയുടെ നിർദേശം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിച്ച കേസിലാണ് എം.ശിവശങ്കറിന്‍റെ എല്ലാ സ്വത്തുക്കളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടു കെട്ടാനൊരുങ്ങുന്നത്. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതി പണമാണെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്.

Content Highlights; gold smuggling case