സംസ്ഥാനത്ത് ബാർ തുറക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാവും. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം എക്സൈസ് വകുപ്പ് അംഗീകരിച്ചു. ഈ ശുപാര്‍ശ അടങ്ങിയ ഫയല്‍ എക്സൈസ് വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി അനുകൂല തീരുമാനം എടുത്താൽ ഇന്നോ നാളെയോ ഉത്തരവിറങ്ങുമെന്നാണ് അദ്ദേഹത്തിൻ്റെ ഓഫിസിൽ നിന്നുള്ള അറിയിപ്പ്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് കൗണ്ടറുകള്‍ വഴി മദ്യം പാഴ്സലായി വിതരണം ചെയ്യാന്‍ അനുമതി നല്കി. ബാറുകളിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം നല്‍കണമെന്ന് ബാറുകള്‍ മുമ്പും ആവശ്യപ്പെട്ടിരുന്നു. എക്സൈസ് വകുപ്പ് ഇത് അംഗീകരിച്ചുവെങ്കിലും ബാറുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉടമകള്‍ വീണ്ടും എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി മാസങ്ങളായി ബാറുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഭീമമായ നഷ്ടമാണ് ഇതിലുടെ ഉണ്ടാകുന്നതെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടി. അപേക്ഷ പരിഗണിച്ച എസ്സൈസ് വകുപ്പ് ഇത് അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
content highlights: State Government Decision on Reopening Bars