കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയിലെത്തും. ഉപയോഗത്തിനുളഅള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ലാബുകൾ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടനി റിപ്പോർട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കി. മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളിൽ കർഫ്യൂ ഏർപെടുത്തി. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയ പലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ എത്തിയ യാത്രക്കാർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.
Content Highlights; covid vaccine will reach Delhi on Monday